കോഴിക്കോട്: കോഴിക്കോട് ആദിവാസി യുവാവിന്റെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തി. കോഴിക്കോട് കക്കാടം പൊയില്‍ കരിമ്പ് കോളനിയ്ക്കു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
അരീക്കോട് വെറ്റിലപ്പാറ പന്ന്യമല സ്വദേശി ഹരിദാസനാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് മൃതദേഹം സമീപവാസികളുടെ ശ്രദ്ധയില്‍പെടുന്നത്. രക്തം വാര്‍ന്നൊലിക്കുന്ന നിലയിലായിരുന്നു മൃതദേഹം.
പൊലീസും ഫോറന്‍സിക് വിദഗ്ദരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസിന്റെ പരിശോധനയില്‍ തലയില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.