ന്യൂഡൽഹി: എൻഡിഎ സർക്കാർ അധികാരത്തിൽ തുടരുമെന്ന് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും. ആദ്യം പുറത്തുവന്ന നാല് എക്സിറ്റ് പോൾ ഫലങ്ങളും എൻഡിഎയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്ന് പ്രവചിക്കുന്നു. 306 സീറ്റാണ് ടൈംസ് നൗ എൻഡിഎയ്ക്ക് പ്രവചിച്ചത്. യുപിഎക്ക് 132 ഉം റ്റുള്ളവർക്ക് 104 ഉം സീറ്റ് പ്രവചിക്കുന്നു.
റിപ്പബ്ലിക് ടിവിയുടെ രണ്ട് എക്സിറ്റ് പോളും എൻഡിഎക്ക് അനുകൂലമാണ്. റിപ്പബ്ലിക് ജൻ കി ബാത് എക്സിറ്റ് പോളിൽ 305 സീറ്റാണ് എൻഡിഎക്ക് പ്രവചിക്കുന്നത്. സീ വോട്ടർമാരുമായുള്ള എക്സിറ്റ് പോളിൽ 287 സീറ്റും പ്രവചിക്കുന്നു. എൻഡിഎ 298 സീറ്റ് നേടുമെന്ന് ന്യൂസ് എക്സും പറയുന്നു.
കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ഇന്ത്യാ ടുഡേയും ന്യൂസ് നേഷനും പറയുന്നു. ബിജെപിയ്ക്ക് ഒന്ന് മുതൽ മൂന്ന് സീറ്റ് വരെ ലഭിക്കുമെന്ന് ന്യൂസ് നേഷൻ പറയുന്നു.