സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടര്‍ ശ്യാം സരണ്‍ നേഗി പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.103 വയസ്സുകാരനായ നേഗി ഹിമാചല്‍ പ്രദേശിലെ കല്പാ ഗ്രാമത്തിലെ പോളിംഗ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.
1951ലെ ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ട് രേഖപ്പെടുത്തിയ പൗരനാണ് ശ്യാം സരണ്‍ നേഗി. ആദ്യ തെരഞ്ഞെടുപ്പില്‍ നേഗി വോട്ട് ചെയ്തതും ഇതേ സ്കൂളില്‍ തന്നെയായിരുന്നു.
കഴിഞ്ഞ പതിനാറ് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും പതിമൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും രണ്ട് പ്രാദേശിക ഭരണസമിതി തിരഞ്ഞെടുപ്പിലും നേഗി തന്റെ സമ്മതിദാനവകാശം രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പരിപൂര്‍ണ്ണ ആരോഗ്യം ഉറപ്പ് വരുത്താന്‍ ഡോക്ടര്‍മാരെയും പോളിംഗ് ബൂത്തില്‍ നിയോഗിച്ചിട്ടുണ്ടായിരുന്നു.
59 മണ്ഡലങ്ങളിലായി 918 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടിയത്. മെയ് 23 നാണ് ഫലപ്രഖ്യാപനം.