India

നവ്ജ്യോത് സിംഗ് സിദ്ദുവിന്റെ ലക്ഷ്യം മുഖ്യമന്ത്രി പദം; വിമര്‍ശനവുമായി അമരീന്ദര്‍സിംഗ്

ചണ്ഡിഗഡ്: തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റി പകരം മുഖ്യമന്ത്രിയാവുകയാണ് നവ്‌ജ്യോത് സിംഗ് സിദ്ദുവിന്റെ ലക്ഷ്യമെന്ന് അമരീന്ദര്‍സിംഗ്. അമരീന്ദര്‍സിംഗിനെതിരെ നവ്‌ജ്യോത് സിംഗ് നടത്തിയ പരോക്ഷ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായാണ് അമരീന്ദര്‍സിംഗിന്റെ പരാമര്‍ശം. ഇതോടെ പഞ്ചാബ് കോണ്‍ഗ്രസ് ഘടകത്തിലെ വിഭാഗീയത പുതിയ തലത്തില്‍ എത്തിയിരിക്കുകയാണ്.

സിദ്ദുവിനെ ചെറുപ്പം മുതല്‍ അറിയാമെന്നും കൃത്യമായ ലക്ഷ്യങ്ങള്‍ സിദ്ദുവിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആകാനുള്ള ആഗ്രഹം സിദ്ദുവിനുണ്ടെന്നും തെരഞ്ഞെടുപ്പ് സമയം അതിനായി വിനിയോഗിക്കുന്നത് തെറ്റാണെന്നും പാര്‍ട്ടിയേയും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളേയും അത് പ്രതികൂലമായി ബാധിക്കുമെന്നും അമരീന്ദര്‍സിംഗ് പറഞ്ഞു.

അച്ചടക്കലംഘനം പാര്‍ട്ടി അനുവദിക്കില്ലെന്നും സിദ്ദുവിനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

710 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Post Your Comments

Back to top button
Close