ഭുവനേശ്വര്‍: പോസ്റ്റല്‍ ബാലറ്റുകള്‍ അനുവദിച്ചതില്‍ ക്രമക്കേട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ബിജെപി ഒഡീഷ യൂണിറ്റ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്കി. തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണത്തിലും അധികം പോസ്റ്റല്‍ ബാലറ്റുകള്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ അനുവദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. അതേസമയം ചില ഉദ്യോഗസ്ഥര്‍ ബൂത്തിലും പോസ്റ്റല്‍ ബാലറ്റ് വഴിയും വോട്ട് രേഖപ്പെടുത്തിയതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അധികമായി എത്തിയ പോസ്റ്റല്‍ ബാലറ്റുകള്‍ പരിശോധിക്കണമെന്നും, അവ ഒഴിവാക്കി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.