ന്യൂ ഡല്‍ഹി: ടിക് ടോക് താരമായ ജിംനേഷ്യം പരിശീകന് ധര്‍മ്മപുരിയില്‍ കൊല്ലപ്പെട്ടു. ഡല്‍ഹി സ്വദേശിയായ മോഹിത് മോര്(27) ആണ് കൊല്ലപ്പെട്ടത്. കറുത്ത മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാകാം കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.
ധര്‍മ്മപുരിയിലെ ഒരു ഫോട്ടോസ്റ്റാറ്റ് കടയില്‍ സുഹൃത്തുമായി സംസാരിച്ചു നില്ക്കവേ ബൈക്കിലെത്തിയ അക്രമികള്‍ മോഹിതിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മോഹിതിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൃത്യം നടത്തിയ ശേഷം മൂവര്‍ സംഘം സമീപത്തുള്ള ഇടവഴിയിലൂടെ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.
ഡല്‍ഹിയില്‍ ജിംനേഷ്യം പരിശീലകനായിരുന്ന മോഹിത് ഫിറ്റനസ് വീഡിയോകളിലൂടെയാണ് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രശസ്തനാകുന്നത്. ടിക് ടോക്കില്‍ മാത്രം 5 ലക്ഷത്തിലധികം ആളുകളാണ് മോഹിതിനെ പിന്തുടരുന്നത്.