ന്യൂഡല്‍ഹി: വിവി പാറ്റുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളി. വിവി പാറ്റിലെ വോട്ട് എണ്ണുന്നത് വോട്ടിംഗ് യന്ത്രത്തിലെ വോട്ട് എണ്ണിയ ശേഷം മാത്രമെന്നും കമ്മീഷന് അറിയിച്ചു. ആദ്യം വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിയില്ലെങ്കില്‍ അന്തിമഫലം വൈകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
ചൊവ്വാഴ്ച വിവിപാറ്റ് മെഷീനുകളെക്കുറിച്ചുള്ള ആശങ്ക അറിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടപ്പോഴാണ് പ്രതിപക്ഷ നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്. പ്രതിപക്ഷത്തിന്റെ പരാതിയെ തുടര്‍ന്നാണ് ഇന്ന് കമ്മീഷന് യോഗം ചേര്‍ന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, കമ്മീഷണര്‍മാരായ അശോക് ലവാസ, സുശീല്‍ ചന്ദ്ര എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.