കൊച്ചി: കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. എക്സൈസ് സംഘം പിടിച്ചെടുത്തത് എന്‍ഡിപിഎസ് മരുന്നുകള്‍. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പത്തു കോടി രൂപ വിലവരുന്ന ലഹരിമരുന്നുകളാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് സംഘം അറിയിച്ചു.
കൊച്ചി മൂലമ്പിള്ളി സ്വദേശിയാണ് പിടിയിലായത്. പിടികൂടുന്നതിനിടെ പ്രതി എക്സൈസ് സംഘത്തെ നിറതോക്കുമായി ആക്രമിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ നാടകീയമായാണ് എക്സൈസ് സംഘം പ്രതിയെ കീഴടക്കിയത്. പ്രതിയില്‍ നിന്നും പിസ്റ്റലടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തു. ഇയാളെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.