കോട്ടയം: കോട്ടയത്ത് വാര്‍ദ്ധക്യ പെന്ഷന് തട്ടിയെടുക്കാനായി വൃദ്ധനെ കൊലപ്പെടുത്തി. മണിമല പഴിയിടത്താണ് നാടിനെ നടുക്കിയ കൊലപാതകം. പുളിക്കല്‍ പീടികയില്‍ തോമസ് എന്ന ഏലിയാസ് ബേബിയാണ് കൊല്ലപ്പെട്ടത്. കട്ടപ്പന സ്വദേശി കാരക്കുന്നില്‍ വില്‍സനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.