Kerala

പരാജയഭീതിയിൽ ഹാക്കിംഗ് ആരോപണം ഉയർത്തുന്നവരോട് അമിത് ഷാ യുടെ ആറു ചോദ്യങ്ങൾ

ന്യൂഡൽഹി : എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതോടെ ഇവിഎം ഹാക്ക് ചെയ്തതായി ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷ പാർട്ടികളോട് ആറ് ചോദ്യങ്ങൾ ഉയർത്തി ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ . തന്റെ ട്വിറ്ററിലാണ് അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത് .

കഴിഞ്ഞ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 70 ൽ 67 സീറ്റ് നേടി മൃഗീയ ഭൂരിപക്ഷത്തോടെ എ എ പി അധികാരത്തിൽ വന്നപ്പോൾ എന്തുകൊണ്ട് കെജ്രിവാൾ ഈ വിമർശനം ഉയർത്തിയില്ല , എന്ന ആദ്യ ചോദ്യം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോടാണ് അമിത് ഷാ ഉന്നയിച്ചിരിക്കുന്നത്.

നിരന്തരമായി ഹാക്കിംഗ് ആരോപണം ഉയർത്തുന്ന പ്രതിപക്ഷം എന്തുകൊണ്ട് ഇവിഎമ്മുകൾ ഹാക്ക് ചെയ്ത് കാട്ടാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി ഏറ്റെടുക്കുന്നില്ല എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു .

വിവിപാറ്റുകൾ കൊണ്ടു വരുന്നത് തെരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പ് വരുത്തുന്നതിനാണ് .എന്നാൽ വീണ്ടും ഇവിഎമ്മിന്റെ സുതാര്യത ചോദ്യം ചെയ്യുന്നത് എങ്ങനെ ന്യായീകരിക്കാനാകും .

വോട്ട് എണ്ണുന്നതിനായി രണ്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രതിപക്ഷം വോട്ട് എണ്ണുന്ന രീതി മാറ്റണമെന്ന് ആവശ്യപ്പെടുന്നു .ഇത് ഭരണഘടനാവിരുദ്ധമാണ് . എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപി യ്ക്ക് അനുകൂലമായ ശേഷമാണ് ഈ ആവശ്യം ഉയർത്തിയത് .

അനുകൂല ഫലമുണ്ടായില്ലെങ്കിൽ അക്രമം നടത്താൻ ആഹ്വാനം ചെയ്യുകയാണ് പ്രതിപക്ഷം . എന്നാൽ ഒരു തരത്തിലുള്ള അക്രമവും നടത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി .

2K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close