Kerala

പരീക്ഷയ്ക്ക് വെറും അഞ്ച് ദിവസം ബാക്കി നില്‍ക്കെ ടൈംടേബിള്‍; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

കോഴിക്കോട്: പരീക്ഷയ്ക്ക് അഞ്ച് ദിവസം മാത്രം അവശേഷിക്കെ ടൈംടേബിള്‍ പ്രഖ്യാപിച്ച സര്‍വകലാശാലയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. കാലിക്കറ്റ് സര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ പരീക്ഷ മെയ് 27 ന് നടത്തുമെന്നാണ് വിജ്ഞാപനത്തിലൂടെ അറിയിച്ചിരിക്കുന്നത്.

മെയ് മാസത്തില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സര്‍വ്വകലാശാല നേരത്തെ വിജ്ഞാപനം ഇറക്കിയിരുന്നു. എന്നാല്‍ പുതുക്കിയ പരീക്ഷയുടെ ടൈംടേബിള്‍ പുറത്തിറക്കിയത് ഇന്ന് ആണ്. മെയ് 27 ന് പരീക്ഷ നടത്തുമെന്നുള്ള വിവരം മെയ് 18 ന് വിജ്ഞാപനത്തിലൂടെ പ്രഖ്യാപിച്ചിരുന്നെങ്കിലും ടൈംടേബിള്‍ പുറത്തുവിട്ടിരുന്നില്ല.

സര്‍വകലാശാലയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. പരീക്ഷ മെയ് മാസത്തില്‍ നടത്തരുതെന്നും പരീക്ഷാ തീയതി നീട്ടി വെയ്ക്കണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

എന്നാല്‍ സര്‍വ്വകലാശാലയുടെ ഭാഗത്ത് നിന്നും ഈ വിഷയം സംബന്ധിച്ച് പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

321 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close