India

ഫലമറിയും മുന്‍പേ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങളുമായി രാഷ്ട്രപതി ഭവന്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പതിനേഴാം ലോക്‌സഭയിലേക്കുള്ള അംഗങ്ങളെ സ്വാഗതം ചെയ്യുന്നതിനുള്ള തയാറെടുപ്പുകളാണ് ഇവിടെ ആരംഭിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞയുടെ തിയതി അന്തിമ ഫലപ്രഖ്യാപനത്തിന് ശേഷം
മാത്രമേ തീരുമാനിക്കു. അധികാരത്തിലെത്തുന്ന മുന്നണിയുടെ തീരുമാനപ്രകാരമായിരിക്കും ഇത്. നിലവില്‍ വിളിക്കേണ്ട അതിഥികളുടെ പട്ടിക തയാറാക്കുന്നതുള്‍പ്പെടെയുള്ള പ്രാഥമിക നടപടികളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.

പുതിയ അംഗങ്ങളെ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി സെക്രട്ടറി ജനറല്‍ സ്‌നേഹലത ശ്രീവാസ്തവ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. പുതിയ എംപിമാരെ ജന്‍പഥ് റോഡിലെ വെസ്‌റ്റേണ്‍ കോര്‍ട്ടിലും വിവിധ സംസ്ഥാന ഭവനുകളിലും താമസിപ്പിക്കും. എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ മുന്നൂറോളം മുറികള്‍ എംപിമാര്‍ക്കായി സജ്ജമാക്കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

533 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close