കോഴിക്കോട്: സിപിഎം അനുഭാവിയെ സ്വന്തം പാര്ട്ടിക്കാര് തന്നെ മര്‍ദ്ദിച്ചതായി പരാതി. റോഡ് നിര്മ്മിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണം. പരിക്കേറ്റ പുത്തോത്ത് സ്വദേശി ഷാജുവിനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷാജുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് റോഡ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക സിപിഎം നേതാക്കളുമായി തര്‍ക്കമുണ്ടായിരുന്നു. പലതവണ ഷാജുവും നേതാക്കളുമായി വാക്കേറ്റമുണ്ായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഷാജുവിനെ ഒരു സംഘം ആളുകള്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള മര്‍ദ്ദനത്തില്‍ മുഖത്ത് സാരമായ പരിക്കേറ്റു. പ്രാദേശിക നേതാക്കളുടെ നിര്‍ദേശപ്രകാരം എസ്എഫ്ഐക്കാരാണ് തന്നെ ആക്രമിച്ചതെന്നാണ് ഷാജു പറുന്നത്.
തനിക്ക് നേരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഷാജു പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സഭവത്തില്‍ വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.