ദുബായ്: ദുബായ് വിമാനത്താവളത്തിന്റെ വടക്ക് ഭാഗത്തുള്ള റൺവേ മൂന്ന് ദിവസം ഭാഗികമായി അടയ്ക്കും. വിമാനത്താവളത്തിൽ നിലവിൽ നടക്കുന്ന റൺവേ നവീകരണത്തിന്റെ ഭാഗമായി രണ്ടാമത്തെ റൺവേയുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് വേണ്ടിയാണിത്.
ദിവസം രണ്ടു മണിക്കൂർ നേരത്തേക്കാണ് ഈ റൺവേ അടയ്ക്കുക.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമുതൽ ഏഴ് വരേയും ഞായറാഴ്ച വൈകീട്ട് നാല് മുതൽ ഏഴ് വരെയും,ഞായറാഴ്ച വൈകീട്ട് നാല് മുതൽ ഏഴ് വരെയും തിങ്കളാഴ്ച വൈകീട്ട് അഞ്ചുമുതൽ ഏഴ് വരെയുമാണ് റൺവേ അടയ്ക്കുക.
യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതെയും,വിമാനസർവീസുകളെ അധികം ബാധിക്കാത്ത രീതിയിലുമാണ് അറ്റകുറ്റപ്പണികൾ നടത്തുന്നതെന്നും ഈ ദിവസങ്ങളിൽ ദുബായ് വിമാനത്താവളം വഴി യാത്രചെയ്യുന്നവർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് യാത്രാസമയം ഉറപ്പാക്കണമന്നും അധികൃതർ നിർദേശിച്ചു.
എമിറേറ്റ്സിന്റെ ചില സർവീസുകളെ ഇത് ബാധിക്കുന്നുണ്ടെന്നും അതിനാൽ യാത്രക്കാർ വിമാനം പുറപ്പെടുന്ന സമയം നേരത്തെ അന്വേഷിച്ച് ഉറപ്പാക്കണമന്നും എമിറേറ്റ്സ് വ്യക്തമാക്കി.ദുബായ് വിമാനത്താവളത്തിന്റെ മറ്റൊരു റൺവേയുടെ നവീകരണം ഏപ്രിൽ 16 മുതൽ നടന്നു കൊണ്ടിരിക്കുകയാണ്.ഇത് മേയ് 30 നു പൂർണ്ണമാകും .