തിരുവനന്തപുരം : കേന്ദ്രമന്ത്രിയായിരുന്നിട്ടും സ്മൃതി ഇറാനിയെ അറിയില്ലെന്ന് ഭാവിച്ച പ്രിയങ്കയെയും,കോൺഗ്രസിനെയും പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ . ആരാണീ സ്മൃതി ഇറാനി എന്ന് പ്രിയങ്ക ഗാന്ധി ഇനി ചോദിക്കില്ലെന്നാണ് ജയശങ്കർ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നത് .
വയനാട്ടിൽ 4,31,770 വോട്ട് ഭൂരിപക്ഷത്തോടെ ജയിച്ച രാഹുൽഗാന്ധി, സ്ഥിരം സീറ്റായ അമേഠിയിൽ സ്മൃതി ഇറാനിയോട് 45,327 വോട്ടിനു തോറ്റു. രാഹുൽ വയനാടിനെ ഒരിക്കലും കൈവിടില്ല എന്നു പറഞ്ഞതിന്റെ അന്തരാർത്ഥം ഇപ്പോഴാണ് പിടികിട്ടിയത് .
രാഹുൽഗാന്ധി അമേഠി നിലനിർത്തും വയനാട്ടിൽ ഉടനെ ഉപതെരഞ്ഞെടുപ്പുണ്ടാകും എന്നാണ് മനോരമാദി പത്രങ്ങൾ പ്രചരിപ്പിച്ചത്. അത് ഒഴിവായി. പാവം സിദ്ദിഖിന്റെ കാര്യം കട്ടപ്പുകയായെന്നും ജയശങ്കർ പറയുന്നു .
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം …