തിരുവനന്തപുരം : നാടിന്റെ സർവ്വതോന്മുഖമായ പുരോഗതിക്ക് വേണ്ടി നിലകൊള്ളാൻ തോൽവി തനിക്കൊരു തടസ്സമല്ലെന്ന് കുമ്മനം രാജശേഖരൻ . തെരഞ്ഞെടുപ്പിൽ ഒപ്പം നിന്ന എല്ലാവർക്കും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ നന്ദി അറിയിച്ചു .
തിരുവനന്തപുരം പാർലമെൻറ് നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തന വേളയിൽ ഒട്ടനവധി സമ്മതിദായകരെ നേരിൽ കാണാൻ കഴിഞ്ഞു. നാടിന്റെയും, നാട്ടുകാരുടെയും പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുവാൻ എന്തു ത്യാഗം സഹിച്ചും പ്രവർത്തിക്കുമെന്നുള്ള വാഗ്ദാനം പാലിക്കും .
തോൽവി അതിനൊരു തടസ്സമല്ല. നമുക്ക് ഒരുമിച്ച് നിന്ന് പ്രവർത്തിക്കാം. ആരോടും വിദ്വേഷമോ, പരിഭവമോ ഇല്ലാതെ എന്നെന്നും ജനങ്ങളെ ഈശ്വരനായി കരുതി തുടർന്നും പ്രവർത്തിക്കണമെന്നാണഗ്രഹം എന്നും അദ്ദേഹം വ്യക്തമാക്കി .വിജയം വരിച്ച എല്ലാവർക്കും അദ്ദേഹം ആശംസകളും അറിയിച്ചു.