ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷവുമായി വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്രമോദിയെ അഭിനന്ദനം അറിയിച്ച മോഹന്‍ലാലിന് നന്ദി പറഞ്ഞ് നരേന്ദ്രമോദി.
‘ബഹുമാനപ്പെട്ട നരേന്ദ്രമോദിജി, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ‘ എന്ന ലാലിന്റെ ട്വീറ്റിന് വളരെ അധികം നന്ദി മോഹന്‍ലാല്‍ ജി എന്ന് ട്വിറ്ററിലൂടെ തന്നെ മറുപടി അറിയിക്കുകയായിരുന്നു മോദി.
തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിച്ച നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രംഗത്തെത്തിയിരുന്നു. ഭരണത്തുടര്‍ച്ചയില്‍ ബ്രിട്ടനുമായുള്ള ഇന്ത്യയുടെ ബന്ധം മാറ്റമില്ലാതെ തുടരണമെന്നും മേ ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി നന്ദി അറിയിച്ച മോദി വരും വര്‍ഷങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്നും വ്യക്തമാക്കി.
തെരേസ മേക്ക് പുറമേ നരേന്ദ്രമോദിയ്ക്ക് അഭിനന്ദനം അര്‍പ്പിച്ച് കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുചിന്, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ്, നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി, അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗാനി, ഭൂട്ടാന് രാജാവ് വാംഗ്ചക്ക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍,സിംബാംബ്വെ പ്രസിഡന്റ് എമ്മേര്സന് മ്നാന്ഗഗ്വ എന്നിങ്ങനെ നിരവധി പേര് രംഗത്തെത്തിയിരുന്നു.
പുതിയ ഇന്ത്യക്ക് വേണ്ടിക്കുന്ന പ്രവര്‍ത്തിക്കുന്ന നരേന്ദ്ര മോദിക്കും ബിജെപിക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന വനിത ബോക്സിംഗ് താരം മേരി കോമിനും പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. വിജയത്തില്‍ അഭിനന്ദനമറിയിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറിനും മോദി ട്വിറ്ററിലൂടെ നന്ദി പറഞ്ഞു.
രജനികാന്ത്,എ.ആര്.റഹ്മാന്,അക്ഷയ് കുമാര്‍,കരണ്‍ ജോഹര്‍,ശങ്കര്‍ മഹാദേവന്,അനില്‍കപൂര്‍, ശരത് കുമാര്‍, പരേഷ് റാവല്‍, റിതേഷ് ദേശ്മുഖ്, അനുപം ഖേര്‍ എന്നിങ്ങനെ ചലച്ചിത്ര ലോകത്ത് നിന്നും മോദിക്ക് വലിയ തോതിലുള്ള അഭിനന്ദന പ്രവാഹമാണ് ലഭിച്ചത്.