കോഴിക്കോട്: ബിജെപി ഒഴികെ രാജ്യത്തെ എല്ലാരാഷ്ട്രീയ പാര്‍ട്ടികളും പരാജയത്തില്‍ ആത്മപരിശോധന നടത്തണമെന്ന് എംപി വീരേന്ദ്രകുമാര്‍ എംപി. കോണ്‍ഗ്രസ് ഉള്‍പ്പെടെ നരേന്ദ്രമോദിയെ എതിര്‍ത്ത എല്ലാരാഷ്ട്രീയ പാര്‍ട്ടികളും തകര്‍ന്നടിഞ്ഞുവെന്നും ഇത് എങ്ങനെ സംഭവിച്ചുവെന്ന് വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടതുപക്ഷത്തെ സംബന്ധിച്ച് വന്‍പരാജയമാണ് സംഭവിച്ചതെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
ബിജെപി ഒറ്റയ്ക്ക് വലിയ ഭൂരിപക്ഷം നേടിയത് അത്ഭുതപ്പെടുത്തുന്നു. നരേന്ദ്രമോദിയെ എതിര്‍ത്ത എല്ലാരാഷ്ട്രീയ പാര്‍ട്ടികളും തകര്‍ന്നടിഞ്ഞത് സ്വയംവിലയിരുത്തേണ്ടതുണ്ട്. രാഹുല്‍ എന്തുകൊണ്ടാണ് കര്‍ണാടകയില്‍ നിന്നു മത്സരിക്കാതിരുന്നത് എന്ന കാര്യം തിരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമായി.
സിപിഎം കനത്ത പരാജം നേരിട്ടെന്നും ശബരിമല വിഷയം മാത്രമാണോ പരാജയകാരണമെന്ന് പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.