India

ഭീകരവാദത്തെ പിന്തുണക്കുന്ന നിലപാട് മാറ്റാതെ പാകിസ്ഥാനുമായി ചര്‍ച്ചക്കില്ല; തെരഞ്ഞെടുപ്പിന് പിന്നാലെ നയം വ്യക്തമാക്കി ഇന്ത്യ

ന്യൂ ഡല്‍ഹി: ഭീകരവാദത്തെ പിന്തുണക്കുന്ന നിലപാട് മാറ്റാതെ പാകിസ്ഥാനുമായി ചര്‍ച്ചക്കില്ലെന്ന് ഇന്ത്യ. അമേരിക്കയിലെ മാദ്ധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷവര്‍ദ്ധന്‍ ശ്രിങ്കളയാണ് ഇന്ത്യയുടെ നയം വ്യക്തമാക്കിയത്.

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചു കൊണ്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയുമായി സമാധാന ശ്രമങ്ങള്‍ തുടരാന്‍ ആഗ്രഹമുണ്ടെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ അംബാസഡര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നയം പാകിസ്ഥാന്‍ മാറ്റണമെന്നും അതിനു ശേഷം ചര്‍ച്ചയെക്കുറിച്ച് ചിന്തിക്കാമെന്നും ഹര്‍ഷവര്‍ദ്ധന്‍ ശ്രിങ്കള വ്യക്തമാക്കി. പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നാണ് ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്നതെന്നും പാകിസ്ഥാനോടൊഴികെ ബാക്കിയുള്ള എല്ലാ അയല്‍ രാജ്യങ്ങളുമായും ഇന്ത്യ വളരെ നല്ല ബന്ധമാണ് കാത്തു സൂക്ഷിക്കുന്നതെന്നും പറഞ്ഞ അദ്ദേഹം ഇനി പാശ്ചാത്ത്യ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ പാക് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് എഴുതിയ കത്തില്‍ കശ്മീര്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു . എന്നാല്‍ ഭീകര സംഘടനകളെ വളര്‍ത്തുന്ന നടപടികള്‍ അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ഒരു ചര്‍ച്ചയുമില്ലെന്നായിരുന്നു ഇതിന് ഇന്ത്യ നല്‍കിയ മറുപടി . ഇനി ഇന്ത്യയുമായി ഒരു ചര്‍ച്ച ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷമായിരിക്കുമെന്നാണ് പാക് അധികൃതര്‍ പിന്നീട് വ്യക്തമാക്കിയിരുന്നത് .

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പരാജയപ്പെടുമെന്നുള്ള ധാരണയിലാണ് പാക് അധികൃതര്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്. എന്നാല്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതോടെ നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നത് പാകിസ്ഥാന് അപകടമാണെന്ന രീതിയില്‍ പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പക തീര്‍ത്ത് ഇന്ത്യ ബാലാക്കോട്ട് വ്യോമാക്രമണം നടത്തിയതിന്റെ ഭയം മാറാത്ത പാകിസ്ഥാന്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വരുന്നതിനു മുന്‍പ് തന്നെ തങ്ങളുടെ പോര്‍വിമാനങ്ങള്‍ പോലും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിരുന്നു.

2K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close