നാഗ്പൂര്‍ ; ദേശീയശക്തിയുടെ വലിയ വിജയമാണ് ബിജെപിയുടെ നേട്ടമെന്ന് ആർ എസ് എസ് . ആര്‍എസ്എസ് ഔദ്യോഗിക മാദ്ധ്യമമായ ഓര്‍ഗനൈസറിന്റെ വെബ്സൈറ്റിലാണ് അഭിനന്ദനക്കുറിപ്പ് പ്രസിദ്ധീകരിച്ചത്.
ചരിത്രപരമായ തെരഞ്ഞെടുപ്പ് വിജയത്തില്‍ ബിജെപിയെ ആര്‍എസ്എസ് അഭിനന്ദിക്കുന്നു. ബിജെപിയുടെ വലിയ വിജയം പ്രതിപക്ഷം വിനയത്തോടെ അംഗീകരിക്കണം .
കോടിക്കണക്കിന് വരുന്ന ഇന്ത്യന്‍ ജനത സ്ഥിരതയുള്ള സര്‍ക്കാറിനെ തുണച്ചിരിക്കുകയാണ്. ജനാധിപത്യത്തിന്റെ വലിയ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. രാജ്യത്തെ മാതൃകാപരമായ ജനാധിപത്യം ലോകത്തിന് മുന്നില്‍ വീണ്ടും തെളിയിച്ചെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി പ്രസ്താവനയില്‍ പറഞ്ഞു.