ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ ഭാരതീയ ജനതാപാർട്ടിയുടെ സംഘടനാ മികവിനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവും സി.ഡബ്യു.സി സ്ഥിരം ക്ഷണിതാവുമായ പി.സി ചാക്കോ. അമിത് ഷാ യുടെ സംഘടനാ പാടവത്തെയും , മോദിയുടെ പ്രവർത്തനങ്ങളെയും അംഗീകരിച്ചേ പറ്റൂ എന്ന് പി.സി ചാക്കോ പറഞ്ഞു
കോണ്‍ഗ്രസ് നേതാക്കളുടേത് അലസമായ പ്രവര്‍ത്തന ശൈലിയാണ് . അലസമായ ബൂത്തുകളെ വിജയിപ്പിക്കാവന് കഴിയില്ലെന്നും പി.സി ചാക്കോ പറഞ്ഞു. ജയിക്കാന്‍ കുറുക്കു വഴിയില്ല. അതിനായി കഠിനാധ്വാനം ചെയ്യണം. ഇനി കോൺഗ്രസിനെ ഏറ്റവും വലിയ പാർട്ടിയെന്ന് പറയാൻ കഴിയാത്ത അവസ്ഥായായി പോയെന്നും പി സി ചാക്കോ പറഞ്ഞു .