സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ഒരു കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 19 പേര് മരിച്ചതായി റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് തീപിടുത്തമുണ്ടായത്. നിരവധി ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിട്ടക്കുകയാണ്. 35-ലധികം ആളുകള്‍ ഇപ്പോഴും കെട്ടിടത്തിനുള്ളില്‍ തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.
സൂറത്തിലുണ്ടായ സംഭവം അത്യന്തം വേദന ജനകമാണെന്നും താന്‍ അപകടത്തിനിരയായവരുടെ കുടുംബത്തിനൊപ്പമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അറിയിച്ചു. അപകടത്തില്‍പ്പെട്ടവര്‍ക്ക് എല്ലാവിധ സഹായവും ലഭ്യമാക്കണമെന്ന് ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
സൂറത്തിലെ സാര്ധനയിലാണ് സംഭവം. ഒരു കോച്ചിംഗ് സെന്ററാണ് തീപിടുത്തമുണ്ടായ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. തീപിടുത്തത്തേ തുടര്‍ന്ന് പരിഭ്രാന്തരായ വിദ്യാര്‍ത്ഥികള്‍ കെട്ടിടത്തില്‍ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. അഗ്നിശമന സേനയുടെ 18 യൂണിറ്റുകള്‍ സംഭവ സ്ഥലത്ത് തുടരുന്നുണ്ട്. ഗുജറാത്തിലെ ആരോഗ്യ മന്ത്രി കുമാര്‍ കനാനി തീപിടുത്തമുണ്ടായ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
മുഖ്യമന്ത്രി വിജയി രുപാണി തീപിടുത്തത്തില്‍ മരിച്ച കുട്ടികളുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തേക്കുറിച്ച് അന്വേഷിക്കാനും അദ്ദേഹം ഉത്തരവിട്ടു.