മുംബൈ : ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻ ഡി എ നേടിയ മികച്ച വിജയത്തിനു പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയും, അമിത് ഷായുടെ നേതൃപാടവവുമാണെന്ന് ശിവസേന . കാവൽക്കാരനെ കോൺഗ്രസ് കള്ളനെന്ന് വിളിച്ചെങ്കിലും ജനങ്ങൾ കാവൽക്കാരനിൽ വിശ്വാസമർപ്പിച്ചുവെന്ന് സാമ്നയിലെ മുഖ പ്രസംഗത്തിൽ ശിവസേന വ്യക്തമാക്കി .
തൊഴിലിലായ്മയും , കർഷകർ നേരിടുന്ന പ്രശ്നങ്ങളുമായിരുന്നു പ്രതിപക്ഷം ഉയർത്തിയ പ്രധാന പ്രശ്നങ്ങൾ .എന്നാൽ അതിനു പരിഹാരം കണ്ടെത്താൻ കഴിയുന്ന നേതാവിനെ തന്നെയാണ് ജനങ്ങൾ കണ്ടെത്തിയത് . മോദിയെ പോലെയൊരു നേതാവ് കോൺഗ്രസിനുണ്ടായിരുന്നില്ല .
60 വർഷം കോൺഗ്രസിനു നൽകിയ ജനങ്ങൾ അഞ്ചു വർഷം കൂടി മോദിയ്ക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു . കോൺഗ്രസ് കൊട്ടിഘോഷിച്ച് കൊണ്ടുവന്ന പ്രിയങ്കയ്ക്ക് യു പി യിൽ യാതൊരു വെല്ലുവിളിയും ഉയർത്താൻ കഴിഞ്ഞില്ലെന്നും ശിവസേന പത്രത്തിൽ പറയുന്നു .