കോട്ടയം: നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടും വീഴാതിരുന്ന കോട്ടയം നാഗമ്പടം റെയില്‍വേ മേല്‍പാലം പൊളിക്കാൻ ഉള്ള ജോലികൾ നാളെ ആരംഭിക്കും. അർധരാത്രിയോടെ വന്‍ ക്രെയ്നുകളുടെ സഹായത്തോടെ പാലം അറുത്തു മാറ്റാനാണ് നീക്കം നടക്കുന്നത്. ഇതിന്റെ ഭാഗമായി രാത്രി 12 മുതല്‍ ഇരുപത്തിനാല് മണിക്കൂര്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായി മുടങ്ങുകയാണ്.
പാലത്തിനു മുകളിലെ ആര്‍ച്ചാണ് ആദ്യം മുറിക്കുന്നത്. പിന്നീട് താങ്ങുകള്‍ നല്കി, ട്രാക്കിലേക്ക് വീഴാതെ പാലവും മുറിച്ചു നീക്കും. ആര്‍ച്ച് നാല് ഭാഗങ്ങളായും പാലം ആറ് ഭാഗങ്ങളുമായാണ് മുറിക്കുക. പാലം മുറിച്ചുമാറ്റാന്‍ 24 മണിക്കൂറാണ് കണക്കാക്കുന്നത്.
ഇതോടെ ഇന്ന് രാത്രി 12 മുതല്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം ഗതാഗതം പൂര്‍ണമായും സ്തംഭിക്കും. എക്സ്പ്രസ് / സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. പണി വൈകിയാല്‍ ഗതാഗത നിയന്ത്രണവും നീട്ടിയേക്കും.