ലക്നൗ: നരേന്ദ്ര മോദിയുടെ കിരീടത്തില്‍ മറ്റൊരു പൊന്‍ തൂവല്‍ കൂടി ചാര്‍ത്തുകയാണ് ഉത്തര്‍പ്രദേശില്‍ നിന്നുളള ഒരു സന്തോഷ വാര്‍ത്ത. തമ്മിലടിപ്പിക്കാനും ഭിന്നിപ്പിക്കാനും വര്‍ഗീയ വിദ്വേഷം പരത്താനും പ്രതിപക്ഷ പാര്‍ട്ടികള്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ഇളകാതെ നിന്ന നരേന്ദ്ര മോദിയെന്ന വ്യക്തിയോടുള്ള ആദര സൂചകമായി ഉത്തര്‍പ്രദേശിലെ മുസ്ലീം കുടുംബം തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്.
ഫല പ്രഖ്യാപന ദിവസമായ മെയ് 23-ന് പിറന്ന കുഞ്ഞിന് നരേന്ദ്ര മോദിയെന്ന് പേരു നല്‍കിയാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവിനോടുളള സ്നേഹം ഉത്തര്‍പ്രദേശിലെ ദമ്പതികള്‍ ലോകത്തെ അറിയിച്ചത്. അധികാരം നിലനിര്‍ത്തി പ്രതിപക്ഷത്തിന്റെ വായടപ്പിച്ചതിനേക്കാള് തന്റെ വിമര്‍ശകരുടെ മുന്നില്‍ കൂടുതല്‍ ജനകീയനാണെന്ന് വീണ്ടും തെളിയിക്കുകയാണ് നരേന്ദ്ര മോദി.
‘മെയ് 23-നാണ് എന്റെ മകന് ജനിച്ചത്. മകന് ജനിച്ച വിവരമറിയിക്കാന്‍ ഞാന്‍ ദുബായിലുള്ള ഭര്‍ത്താവിനെ ഫോണ്‍ വിളിച്ചു. നരേന്ദ്ര മോദി വിജയിച്ചോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. തുടര്‍ന്ന് മകന് നരേന്ദ്ര മോദിയെന്ന് പേരിടാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു’. മോദിയെപ്പോലെ നല്ല കാര്യങ്ങള്‍ ചെയ്ത് ജീവിതത്തില്‍ അവന് വിജയിക്കണമെന്നും കുട്ടിയുടെ അമ്മ മനേജ് ബീഗം പറഞ്ഞു.