ലോകസഭാ തെരഞ്ഞെടുപ്പിൽ B.J.P.യും ദേശീയ ജനാധിപത്യ സഖ്യവും നേടിയ മികച്ച വിജയത്തിൽ ദോഹയിലും വിജയാഘോഷം.
ബി.ജെ.പി.യുടെ പ്രവാസി കൂട്ടായ്മയായ ഓവർസീസ് ഫ്രണ്ട്സ് ഓഫ് ഇന്ത്യയാണ് ആഘോഷം സംഘടിപ്പിച്ചത്.
I.C.C. അശോക ഹാളിൽ നടന്ന ആഘോഷപരിപാടിയിൽ ഓവർസീസ് ഫ്രണ്ട്സ് ഓഫ് ഇന്ത്യ- ഖത്തർ ചാപ്റ്റർ വൈസ് പ്രസിഡണ്ട് രമേശ് കുമാർ അധ്യക്ഷനാ യിരുന്നു.
I.C.C. മുൻ പ്രസിഡണ്ട് മിലൻ അരുൺ, ഐസിസി വൈസ് പ്രസിഡണ്ട് വിനോദ് കുമാർ, I.C.B.F. ജനറൽ സെക്രട്ടറി അവിനാഷ് ഗൈഖ്വാദ്, കർണ്ണാടക സംഘ് പ്രതിനിധി വെങ്കട് റാവു, K.S.C.A. മുൻ പ്രസിഡണ്ട് ഗോപിനാഥ് മേനോൻ, H.P. പട്ടേൽ, K.R. യാദവ്, മിശ്ര തുടങ്ങിയവർ സംസാരിച്ചു.
മധുരം വിതരണം ചെയ്തുകൊണ്ട് ആരംഭിച്ച പരിപാടി പുതിയ കേന്ദ്രസർക്കാ രിന് പൂർണപിന്തുണ പ്രഖ്യാപിച്ചു.
സ്ത്രീകൾ ഉൾപ്പടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.
ഗണേഷ് സ്വാഗതവും പ്രിയ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.