പാലക്കാട്: കണ്ണനൂരില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം. നാല് പേര്‍ക്ക് പരിക്കേറ്റു. രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്.
പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠന്റെ വിജയത്തിന് പിന്നാലെ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. പാലക്കാട് ഡിസിസി ഓഫീസ് അജ്ഞാതര്‍ ആക്രമിച്ചിരുന്നു. കല്ലേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിരുന്നു. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
അതേസമയം, പാലക്കാട്ടെ മുന്‍ എംപി എംബി രാജേഷിന്റെ വീടിന് മുന്നില്‍ ഒരു സംഘം പടക്കമെറിഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ വിജയം ആഘോഷിച്ച പ്രവര്‍ത്തകരാണ് പടക്കമെറിഞ്ഞതെന്ന് രാജേഷ് ആരോപിച്ചു. വീട്ടില്‍ പടക്കം എറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജേഷിന്റെ അച്ഛനെയും അമ്മയെയും അസഭ്യം പറഞ്ഞതായും രാജേഷ് പറഞ്ഞു.