ഇസ്ലാമാബാദ്: ലോക്സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്ര മോദിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹം തുടരുന്നതിനിടെ ഫോണിലൂടെ അഭിനന്ദനമറിയിച്ച് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് രംഗത്ത്.ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്ത സ്ഥിരീകരിച്ചു. വോട്ടെണ്ണല്‍ ദിനമായ മെയ് 23-ന് ട്വിറ്ററിലൂടെയും ഇമ്രാന് ഖാന് മോദിയെ അഭിന്ദനമറിയിച്ചിരുന്നു.
ഇരുരാജ്യങ്ങളിലേയും ജനങ്ങളുടെ പുരോഗതിക്ക് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇമ്രാന് ഖാന് മോദിയോട് പറഞ്ഞതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണേഷ്യയുടെ വികസനം യാഥാര്‍ഥ്യമാക്കാന്‍ മോദിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും ഇമ്രാന് ഖാന് പറഞ്ഞു. ഇന്ത്യ-പാകിസ്ഥാന് ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ഇമ്രാന് ഖാന് മോദിയോട് നേരിട്ട് ഫോണില്‍ സംസാരിച്ചിരിക്കുന്നത്.
പുല്‍വാമ ഭീകരാക്രമണത്തിനു മറുപടിയായി ബാലാക്കോട്ടിലെ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യന്‍ നയതന്ത്രത്തിന് സാധിച്ചു. ആഗോള തലത്തില്‍ പാകിസ്ഥാന് ഒറ്റപ്പെട്ടു നില്ക്കുന്ന സാഹചര്യത്തിലാണ് അഭിനന്ദനമറിയിക്കാന്‍ ഇമ്രാന് ഖാന് നരേന്ദ്ര മോദിയെ നേരിട്ട് വിളിച്ചിരിക്കുന്നത്.