UAE

യു എ ഇ യിൽ ഈ വർഷത്തെ റമദാൻ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു.

യു എ ഇ യിൽ ഈ വർഷത്തെ റമദാൻ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇത്തവണ കുറഞ്ഞത് അഞ്ച് അവധി ദിനങ്ങൾ ലഭിക്കും. പൊതു, സ്വകാര്യ മേഖലയിലെ ഔദ്യോഗിക അവധി ദിനങ്ങൾ ഏകീകരിച്ചു കൊണ്ട് അടുത്തിടെ യു എ ഇ കാബിനറ്റ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

യു എ ഇ യിൽ പൊതു മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഈ വര്ഷം തുടർച്ചയായി ഒൻപത് ദിവസങ്ങളാണ് റമദാൻ അവധിയായി ലഭിക്കുന്നത്. യു എ ഇ പ്രസിഡന്റ് ഷേഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശാനുസരണം ജൂൺ 2 ഞായറാഴ്ച മുതൽ ഒൻപതാം തീയതി ഞായറാഴ്ച വരെ 7 ദിവസങ്ങളാണ്  യു എ ഇ ക്യാബിനറ്റ് പൊതു മേഖലയിലെ അവധി ദിനങ്ങളായി പ്രഖ്യാപിച്ചത്. മെയ് 31, ജൂൺ 1 തീയതികൾ വെള്ളി, ശനി എന്നിങ്ങനെ വരുന്നതിനാൽ ആകെ 9 ദിവസങ്ങൾ പൊതുമേഖലയിൽ അവധി ലഭിക്കും. സ്വകാര്യ മേഖലയിൽ ജൂൺ മൂന്ന് തിങ്കളാഴ്ച മുതൽ ജൂൺ ആറ് വ്യാഴാഴ്ച വരെയാകും അവധി ലഭിക്കുക. ജൂൺ 7 വെള്ളിയാഴ്‌ച ഉൾപ്പടെ അഞ്ചു ദിവസം അവധി ആഘോഷിക്കുവാൻ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കും സാധ്യമാകും

7 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Post Your Comments

Back to top button
Close