Kerala

തെരഞ്ഞെടുപ്പില്‍ സിപിഎം ഭരിക്കുന്ന നെല്ലിയാമ്പതി പഞ്ചായത്തിലെ ഒരു ബൂത്തില്‍ പി.കെ.ബിജുവിന് ലഭിച്ച വോട്ട്‌ വട്ടപൂജ്യം; സ്വതന്ത്രന് 2

പാലക്കാട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ആലത്തൂരില്‍ സിപിഎം ശരിക്കും ഞെട്ടി. ബൂത്തു തിരിച്ചുള്ള കണക്കുകള്‍ പുറത്തു വരുമ്പോള്‍ പാര്‍ട്ടിക്ക് പരിശേധിക്കേണ്ട വസ്തുതകള്‍ ഏറെയാണ്. ആലത്തൂരില്‍ രമ്യ ഹരിദാസ് വിജയിച്ചപ്പോള്‍ സിപിഎമ്മിന്റെ പി.കെ.ബിജു പരാജയപ്പെട്ടു എന്നതിലുപരി നെല്ലിയാമ്പതി പഞ്ചായത്തിലെ 138-ാം നമ്പര്‍ ബൂത്തില്‍ നിന്ന് ബിജുവിന് ഒരു വോട്ടുപോലും ലഭിച്ചില്ല.

ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്താണ് നെല്ലിയാമ്പതി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വ്യക്തിക്കു പോലും നെല്ലിയാമ്പതി പഞ്ചായത്തിലെ 138-ാം ബൂത്തില്‍ നിന്നും രണ്ട് വോട്ടുകള്‍ ലഭിച്ചപ്പോള്‍ സിപിഎം അക്ഷരാര്‍ത്ഥത്തില്‍ നാണം കെട്ടു. ഇവിടെ രമ്യക്ക് 32 വോട്ടുകള്‍ ലഭിച്ചിരുന്നു. നെല്ലിയാമ്പതിക്കു പുറമേ ആലത്തൂരും തരൂരും കൊല്ലങ്കോടും ബിജുവിനെ കൈവിട്ടു.

പാര്‍ട്ടിക്കേറ്റ തോല്‍വിയുടെ ആഴം എത്രത്തോളം വലുതാണെന്ന് തെളിയിക്കുന്നതാണ് ആലത്തൂരിലെ സിറ്റിംഗ് എം.പിയായിരുന്ന പി.കെ.ബിജുവിന്റെ പരാജയം. ഒന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ്യ ഹരിദാസ് ആലത്തൂരില്‍ വിജയിച്ചത്.

4K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Post Your Comments

Back to top button
Close