ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ. വൈകിട്ട് 7 മണിക്ക് രാഷ്ട്രപതിഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ ഇന്ന് രാത്രിയോടെ തീരുമാനിക്കും. ഇതേ തുടര്‍ന്ന ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇന്നലെ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അമിത് ഷാ മന്ത്രിയാകുമെന്ന അഭ്യൂഹങ്ങളോട് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. സത്യപ്രതിജ്ഞ ചടങ്ങിന് പാകിസ്ഥാന് ഒഴികെയുള്ള അയല്‍ രാജ്യങ്ങളിലെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. 2014നേക്കാള്‍ വിപുലമായ സത്യപ്രതിജ്ഞാ ചടങ്ങാകും ഇത്തവണ നടക്കുക. ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്മര്, തായ്ലന്ഡ്, നേപ്പാള്‍, ഭൂട്ടാന് എന്നീ രാജ്യങ്ങളുടെ തലവന്മാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ന് ഡല്‍ഹിയില്‍ എത്തും.