കുല്‍ഗാം: ജമ്മുകാശ്മീരിലെ കുല്‍ഗാമിലുള്ള താസിപ്പൊരയില് സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. സ്ഥലത്ത് 2-3 ഭീകരരെ സുരക്ഷ സേന വളഞ്ഞതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ സുരക്ഷ സേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ 2 ഭീകരരെ സൈന്യം വധിച്ചിരുന്നു. അനന്ത്നാഗ് ജില്ലയിലെ കോകര്‍നാഗ് വനപ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. വനപ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുകയായിരുന്നു. ഭീകരരുടെ മൃതദേഹത്തിന് സമീപത്തുനിന്ന് തോക്കുകളും ആയുധങ്ങളും സൈന്യം പിടിച്ചെടുത്തിരുന്നു.