ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തുടരില്ലെന്ന് ഉറച്ച് രാഹുല്‍. തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി നേരിട്ട സാഹചര്യത്തിലാണ് പാര്‍ട്ടി നേതൃസ്ഥാനം ഒഴിയാന്‍ രാഹുല്‍ സന്നദ്ധത പ്രകടിപ്പിച്ചത്. പാര്‍ട്ടിയെ നയിക്കാന്‍ വേറെ ആള് വരട്ടെയെന്ന നിലപാടാണ് രാഹുല്‍ കൈക്കൊണ്ടിരിക്കുന്നത്. പ്രയങ്ക ഗാന്ധിയും മുതിര്‍ന്ന നേതാക്കളും അനുനയ ചര്‍ച്ചകള്‍ നടത്തിയെങ്കിലും രാജി തീരുമാനത്തില്‍ നിന്നും രാഹുല്‍ പിന്മാറിയിട്ടില്ല.
ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നാണ് രാഹുല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.