ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈനിക ക്യാമ്പിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇരുവരും ക്യാമ്പിന് പുറത്ത് വീഡിയോകളും ചിത്രങ്ങളും പകര്‍ത്തുകയായിരുന്നു. ഇവരെ പോലീസിന് കൈമാറിയിട്ടുണ്ടെന്ന് സൈനികര്‍ അറിയിച്ചു.
ഇവര്‍ക്ക് പാക് ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ജമ്മുകശ്മീരിലെ രത്നുചക് സൈനിക സ്റ്റേഷന് അടുത്തുളള പര്‍മണ്ഡല്‍ മോര്‍ഹില്‍ സംശയകരമായ സാഹചര്യത്തിലാണ് ഇവരെ കണ്ടെത്തിയത്. ഇവര്‍ കത്വ, ഡോഡ സ്വദേശികളാണ്. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
ചില പാക് സ്വദേശികളുമായി ഇവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായി വ്യക്തമായതായി. ഇവരെ കസ്റ്റഡിലെടുക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ചില വീഡിയോ ദൃശ്യങ്ങള്‍ അയച്ചതായും ഇവരുടെ ഫോണുകള്‍ പരിശോധച്ചതില്‍ നിന്ന് കണ്ടെത്തിയതായി പോലീസ് അധികൃതര്‍ അറിയിച്ചു.