അടുത്ത മാസം മുതൽ യു എ ഇ യിലെ ഇന്ധന വില വീണ്ടും വർധിക്കും. തുടർച്ചയായി നാലാം മാസമാണ് യു എ ഇ യിലെ ഇന്ധനവിലയിൽ വർദ്ധനവ് വരുന്നത്. പെട്രോൾ സ്പെഷ്യലിന് അടുത്ത മാസം മുതൽ ലിറ്ററിന് 2 ദിർഹം 42 ഫിൽസ് നൽകണം. നിലവിൽ ഇത് 2 ദിർഹം 34 ഫിൽസ് ആണ്. പെട്രോൾ സൂപ്പർ വില ജൂൺ ഒന്ന് മുതൽ 2 ദിർഹം 53 ഫിൽസ് ആയിരിക്കും. ഇപ്പോൾ 2 ദിർഹം 48 ഫിൽസ് ആണ് വില. ഡീസൽ വിലയിലും വർദ്ധനവ് ഉണ്ടാകും. ലിറ്ററിന് 2 ദിർഹം 53 ഫിൽസ് വിലയുള്ള ഡീസലിന് അടുത്ത മാസം മുതൽ 2 ദിർഹം 56 ഫിൽസ് ആകും വില.