റംസാൻ മാസത്തോട് അനുബന്ധിച്ച് അബുദാബി സൺറൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂൾ, സ്കൂൾ മാനേജ്മെന്റടേയും അദ്ധ്യാപകരുടേയും അനുമതിയോടെ സ്റ്റുഡന്റസ് കൗൺസിൽ മെമ്പേഴ്സ് മുൻകൈയെടുത്ത് കഷ്ടതയനുഭവിക്കുന്ന തൊഴിലാളികൾക്ക് ഭക്ഷണവിതരണം നടത്തി .
വിദ്യാർത്ഥികളിൽ നിന്നും സമാഹരിച്ച ഭക്ഷണ സാധനങ്ങൾ അബുദാബി മുസ്സഫ ഐകാഡ് ഉള്ള ലേബർ ക്യാമ്പിൽ 8 മാസമായി ശമ്പളവും ആഹാരവുമില്ലാതെ ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്കാണ് ഭക്ഷണം നൽകിയത് .. നിരവധി വിദ്യാർത്ഥികളും തൊഴിലാളികളും ഇതിന്റെ ഭാഗമായി. വിദ്യാർത്ഥികൾക്ക് ഇതൊരു വേറിട്ട അനുഭവമായിരുന്നു
.