നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ദിനത്തിൽ അബുദാബിയിലെ പ്രശസ്തമായ അഡ്നോക് ടവർ ഇന്ത്യൻ ദേശീയപതാകയുടെ നിറമണിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും ചിത്രങ്ങളും, ഇരു രാജ്യങ്ങളുടെയും ദേശീയപതാകയും അഡ്നോക് ടവറിൽ തെളിഞ്ഞു.
യു എ ഇ യും ഇന്ത്യയുമായി സുശക്തമായ സുഹൃദ് ബന്ധമാണ് നിലനിൽക്കുന്നത്. പ്രധാനമന്ത്രിയുടെ യു എ ഇ സന്ദര്‍ശനങ്ങൾക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായിരുന്നു. വരുന്ന അഞ്ചു വർഷങ്ങൾ ഇരു രാജ്യങ്ങളുടെയും ബന്ധത്തിലെ സുവർണ കാലയളവായിരിക്കുമെന്ന് യു എ ഇ യിലെ ഇന്ത്യൻ അംബാസിഡർ നവദീപ് സിങ് സൂരി പറഞ്ഞു.