ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ മന്ത്രിയായി രാജ്നാഥ് സിംഗ് ചുമതലയേറ്റു. ദേശീയ യുദ്ധ സ്മാരകത്തില്‍ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ജവാന്മാര്ക്ക് ആദരമര്‍പ്പിച്ച ശേഷമാണ് അദ്ദേഹം ചുമതലയേറ്റത്. സൈനിക മേധാവി ബിപിന്‍ റാവത്ത്, എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്.ധനോവ, നേവി ചീഫ് അഡ്മിറല്‍ കരംബീര്‍ സിംഗ് എന്നിവരും രാജ്നാഥ് സിംഗിനൊപ്പമുണ്ടായിരുന്നു. രാജ്യ തലസ്ഥാനത്ത് ഇന്ത്യ ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്ന യുദ്ധ സ്മാരകം ഈ വര്‍ഷമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
Paid tributes to the martyred soldiers who laid down their lives in the line of duty, at the National War Memorial today.
These fallen heroes represent the character of India who has a long history of courage, sacrifice and patriotism.
I salute them for keeping India safe. pic.twitter.com/vONa0eCHWE
— Rajnath Singh (@rajnathsingh) June 1, 2019
വ്യാഴാഴ്ച രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തിരുന്നു. മന്ത്രിസഭയില്‍ രണ്ടാമനായാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ആദ്യ മോദി സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര വകുപ്പാണ് രാജ്നാഥ് സിംഗ് കൈകാര്യം ചെയ്തിരുന്നത്. നിര്‍മ്മല സീതാരാമനായിരുന്നു പ്രതിരോധ വകുപ്പിന്റെ ചുമതല. ഇത്തവണ ധനകാര്യ വകുപ്പാണ് നിര്‍മ്മല സീതാരാമന് കൈകാര്യം ചെയ്യുന്നത്.
Delhi: Rajnath Singh takes charge as the Defence Minister. MoS in the Ministry of Defence, Shripad Yesso Naik also present. pic.twitter.com/usBuBxNCDq
— ANI (@ANI) June 1, 2019
രാജ്നാഥ് സിംഗിന് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രിയായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും ഇന്ന് ചുമതലയേല്‍ക്കുന്നുണ്ട്. പ്രധാനമന്ത്രി അടക്കം നിരവധി മന്ത്രിമാര്‍ ഇന്നലെ ചുമതലയേറ്റിരുന്നു. ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്, വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍, ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി, മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാല്‍, പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്, ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി രാം വിലാസ് പാസ്വാന്, റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍, എന്നിവര്‍ ഇന്നലെ ചുമതലയേറ്റിരുന്നു.