ന്യൂഡൽഹി : ബിജെപി ദേശീയാദ്ധ്യക്ഷൻ അമിത് ഷാ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റു. സഹമന്ത്രിമാരായ കിഷൻ റെഡ്ഡി , നിത്യാനന്ദ റായ് എന്നിവരും അമിത് ഷായ്ക്കൊപ്പം ഉണ്ടായിരുന്നു.
ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്നും അഞ്ചുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാ ജയിച്ചത്. നേരത്തെ ഗുജറാത്തിന്റെ ആഭ്യന്തരമന്ത്രിയായി രണ്ടു വട്ടം ചുമതല നോക്കിയിട്ടുണ്ട്.
സോറാബുദ്ദീൻ ഷേഖ് ഏറ്റുമുട്ടൽ കൊലക്കേസിൽ പെടുത്തി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനുള്ള എതിരാളികളുടെ ശ്രമങ്ങളെ ചെറുത്തു തോൽപ്പിച്ചാണ് അമിത് അനിൽ ചന്ദ്ര ഷാ രാജ്യത്തിന്റെ പ്രധാന ഭരണ നേതൃത്വത്തിലേക്ക് എത്തുന്നത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ എന്നിവരും ചുമതലയേറ്റു.