ശ്രീനഗർ : ഭീകര സംഘടനകളിൽ ചേരാനായി വീട് വിട്ടിറങ്ങിയ അഞ്ചു യുവാക്കൾ അക്രമവും,ആയുധങ്ങളും ഉപേക്ഷിച്ച് മടങ്ങിയെത്തി .
പൊലീസിന്റെയും, കുടുംബാംഗങ്ങളുടെയും ദീർഘ നാളത്തെ ശ്രമമാണ് ഇവരെ തിരിച്ച് സാധാരണ ജീവിതത്തിലേക്ക് എത്തിച്ചത് . അതേ സമയം സുരക്ഷാ കാരണങ്ങളാൽ യുവാക്കളുടെ പേരുകളോ ,മറ്റ് വിവരങ്ങളോ പൊലീസ് വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല .
2017 മുതൽ കശ്മീരിൽ നിന്നും നിരവധി യുവാക്കൾ ഭീകര സംഘടനകളിൽ ചേരാനായി സ്വന്തം കുടുംബത്തെ പോലും ഉപേക്ഷിച്ച് പോയിരുന്നു . എന്നാൽ അടുത്തിടെയായി ഇവരിൽ പലരും തീവ്രവാദത്തിന്റെ പാത ഉപേക്ഷിച്ച് മടങ്ങിയെത്തുന്നുണ്ട് . ഇവർക്കായി സൈന്യം വിവിധ പരിശീലന ക്ലാസുകളും നടത്തുന്നുണ്ട് .