കഴിഞ്ഞ വര്ഷം യു എ ഇ യിൽ നിന്നും പണമയച്ചവരിൽ ഏറെയും ഇന്ത്യക്കാരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്ന. യു എ ഇ സെൻട്രൽ ബാങ്കാണ് ഇത് സംബന്ധിച്ച റിപ്പോർട് പുറത്തു വിട്ടത്.
ഇരുപത് ലക്ഷത്തോളം ഇന്ത്യക്കാർ യു എ ഇ യിൽ ഉണ്ടെന്നാണ് കണക്ക്. ആകെ ജനസംഖ്യയുടെ 28 ശതമാനം വരുമിത്. ഇന്ത്യൻ രൂപയുടെ വിലയിടിവും, യു എ ഇ യിലുള്ള ഇന്ത്യക്കാരുടെ കൂടിയ സാന്നിധ്യവുമാണ് പണമയക്കുന്നവരിൽ ഇന്ത്യക്കാർ ഒന്നാമതെത്താൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ വര്ഷം യു എ ഇ യിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് അയച്ച 169.2 ബില്യൺ ദിർഹത്തിൽ 38.1 ശതമാനവും ഇന്ത്യയിലേക്കാണ് അയച്ചത് എന്ന് യു എ ഇ സെൻട്രൽ ബാങ്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. എക്സ്ചേഞ്ച് സ്ഥാപനങ്ങൾ വഴിയാണ് പണം കൂടുതലും അയച്ചത് എന്നും റിപ്പോർട്ടിലുണ്ട്. 2017 നെ അപേക്ഷിച്ച് മൂന്നു ശതമാനത്തോളം കൂടുതൽ പണം കഴിഞ്ഞ വര്ഷം യു എ ഇ യിൽ നിന്നും പുറത്തേക്ക് അയച്ചിട്ടുണ്ട്. എക്സ്ചേഞ്ച്കൾ വഴി 128.9 ബില്യൺ ദിർഹം, ബാങ്കുകൾ വഴി 40.3 ബില്യൺ ദിർഹം എന്നിങ്ങനെയാണ് ആകെ അയച്ച തുക.