അഹമ്മദാബാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ പ്രവേശന പരീക്ഷയിൽ എസ് അമൃതവർഷിണി ദേശീയ തലത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി.
കോട്ടയം പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സ്കൂളിലെ ബോധി റസിഡൻഷ്യൽ ഹയർ സെക്കൻഡറി വിദ്യാർത്ഥിനിയായ അമൃതവർഷിണി ആദ്യശ്രമത്തിൽ തന്നെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.കോട്ടയം നെടുങ്കുന്നം സ്വദേശിനിയാണ്.
കേരളാ കാർട്ടൂൺ അക്കാദമി മുൻവൈസ് ചെയർമാനും ഇപ്പോൾബെഹ്റിനിൽ ജേണലിസ്റ്റും കാർട്ടൂണിസ്റ്റും ട്രെയ്നറുമായ വി ആർ സത്യദേവിന്റേയും ബെഹ്റിൻ ഇന്ത്യൻ സ്കൂൾ അദ്ധ്യാപിക സുനിതാ ദേവിന്റെയും ഏകമകളാണ്.