അബുദാബി: ഒമാന്‍ ഒഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ന് ചെറിയ പെരുന്നാള്‍. കുവൈറ്റ്, ഖത്തര്‍, ബഹറിന്‍, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ മാസപ്പിറവി ദ്യശ്യമായതോടെയാണ് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.
തിങ്കളാഴ്ച്ച വൈകിട്ട് മാസപ്പിറവി ദൃശ്യമായതോടെ വിവിധ മതകാര്യ വകുപ്പുകള്‍ ചൊവാഴ്ച്ച ചെറിയ പെരുന്നാള്‍ ആണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
കേരളത്തില്‍ നാളെയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. നാളെ റംസാന് 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ ബുധനാഴ്ച ആയിരിക്കുമെന്ന് പാളയം ഇമാം, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയഖാസി തുടങ്ങിയവര്‍ അറിയിച്ചു.