കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സാൽമിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖല മാതൃഭാഷ സമിതി രൂപീകരണവും എന്റെ കൃഷി സമ്മാന വിതരണവും സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് പ്രജീഷ് തട്ടോളിക്കരയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി കെ സൈജു, മാതൃഭാഷാസമിതി കൺവീനർ അനീഷ് കാവുങ്കൽ, എന്റെ കൃഷി കോ-ഓഡിനേറ്റർ വി വി രംഗൻ, മലയാളം മിഷൻ ചീഫ് കോ-ഓഡിനേറ്റർ സജി ജനാർദ്ദനൻ, മാതൃഭാഷാസമിതി അംഗം സജീവ് പീറ്റർ, എന്റെ കൃഷി മേഖലാ കൺവീനർ റിച്ചി കെ ജോർജ് എന്നിവർ സംസാരിച്ചു. എന്റെ കൃഷി പ്രോത്സാഹന സമ്മാനം നേടിയ പ്രസന്നകുമാർ, എബി വരിക്കാട്, ഉമ്മർ ഫാറുഖി, സുരേഷ് കുമാർ എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.
സാൽമിയ മേഖല മാതൃഭാഷ സമിതി രൂപീകരണ യോഗം മേഖല കൺവീനർ ആയി ശരത്ചന്ദ്രനെയും, ജോയിന്റ കൺവീനർമാരായി വിൻസെന്റ്, വിധു പ്രദീപ് എന്നിവരടങ്ങിയ 50 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. യോഗത്തിൽ കല കുവൈറ്റ് സാൽമിയ മേഖല സെക്രട്ടറി അരവിന്ദാക്ഷൻ ഭാരവാഹികളുടെ നിർദ്ദേശം അവതരിപ്പിച്ചു.
പ്രയാണം 2019 റാഫിൾ ഒന്നാം സമ്മാനം നേടിയ റാസ് സാൽമിയ യൂണിറ്റിലെ മാത്യുവിന് വേണ്ടി യൂണിറ്റ് കൺവീനർ ദിലീപ് ജനറൽ സെക്രട്ടറി ടികെ സൈജുവിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങി.