UAE

പ്രവാസികൾ ചെറിയപെരുന്നാൾ ആഘോഷത്തിലാണ്. ദുബായിലും, ഷാർജയിലും നടന്ന ഈദ് നമസ്കാരങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ ആണ് പങ്കെടുത്തത്.

വൃതാനുഷ്ഠാനങ്ങളുടെ 29 ദിനരാത്രങ്ങൾക്കൊടുവിൽ വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുകയാണ്. ദുബായ്, ഷാർജ എമിറേറ്റുകളിൽ പള്ളികളിലും, പ്രത്യേകം തയ്യാറാക്കിയ ഈദ് ഗാഹുകളിലും അതി രാവിലെ നടന്നപെരുന്നാൾ നമസ്കാരങ്ങളിൽ പ്രവാസികൾ ഉൾപ്പടെ ആയിരക്കണക്കിന് വിശ്വാസികൾ പങ്കു കൊണ്ടു. ഷാർജ അൽ ഷാബ് വില്ലേജ് സ്റ്റേഡിയം ഗ്രൗണ്ടിൽ മലയാളികൾക്കായി പ്രത്യേകം ഈദ് ഗാഹ് ഒരുക്കിയിരുന്നു. ഇമാം ഹുസ്സൈൻ സലഫി പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

സ്നേഹത്തിന്റെയും, സൗഹാര്ദത്തിന്റെയും സന്ദേശമാണ് ഈ കാലഘട്ടത്തിനാവശ്യം എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ദുബായ് അൽ മനാറിൽ സംഘടിപ്പിച്ച ഈദ് ഗാഹിന് മോങ്ങം അബ്ദുൽ സലാം മൗലവി നേതൃത്വം നൽകി. വിശ്വാസവും, ഭക്തിയും മുറുകെപ്പിടിച്ച് ത്യാഗത്തിന്റെ നോമ്പ് ദിനങ്ങൾക്ക് പരിസമാപ്തി കുറിച്ച് വിശ്വാസികൾ പെരുന്നാൾ ആഘോഷങ്ങളിലേക്ക് കടന്നു കഴിഞ്ഞു. യു എ ഇ യിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഇത്തവണ കുറഞ്ഞത് അഞ്ച് ദിവസങ്ങൾ ഈദ് അവധി ലഭിക്കുന്നതിനാൽ ഇനിയുള്ള ദിവസങ്ങളിലും ആഘോഷങ്ങൾ തുടരും.

3 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close