ന്യൂഡൽഹി : മുൻ സിബിഐ ഉദ്യോഗസ്ഥനിൽ നിന്ന് 36 ലക്ഷം രൂപ തട്ടിയ കേസിൽ നൈജീരിയൻ സ്വദേശി അറസ്റ്റിൽ. ആർതറാണ് പൊലീസ് പിടിയിലായത് .
സ്ത്രീകളുടെ പേരിൽ ഫെയ്സ്ബുക്കിൽ അക്കൗണ്ട് തുടങ്ങി യുവാക്കളുമായി അടുപ്പത്തിലാകുകയും അതു മുതലെടുത്ത് തട്ടിപ്പ് നടത്തുകയുമാണ് ചെയ്യുക . ബന്ധു അത്യാസന്ന നിലയിൽ ആശുപത്രിയിലാണെന്നും അത്യവശ്യമായി പണം നൽകണമെന്നും ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത് .
ഒൻപത് തവണയായി മുപ്പത്തിയാറ് ലക്ഷം രൂപയാണ് സിബിഐ ഉദ്യോഗസ്ഥനിൽ നിന്ന് തട്ടിയെടുത്തത്. പ്രതിയെ ഡൽഹി ഔട്ടർ റിങ്ങ് റോഡിൽ നിന്നാണ് പിടികൂടിയത്. 2014ൽ ഇന്ത്യയിലെത്തിയ ഇയാൾ നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയാണ് .