ഷാർജ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രവാസി കൂട്ടായമയായ ഏകതയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഷാർജ അൽ നഹ്ദ പാർക്കിനടുത്ത് ഷാർജ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നൂറോളം പേർ ക്യാമ്പിലെത്തി രക്തദാനം നിർവ്വഹിച്ചു. സഹിഷ്ണുത വർഷാചരണത്തിന്റെയും യു എ ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ്ന്റെ ജന്മദിനത്തോടും അനുബന്ധിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പുകളുടെ ഭാഗമായാണ് ഷാർജയിൽ ക്യാമ്പ് ഒരുക്കിയത്. ഏകതയിലെ അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നൽകി. മികച്ച രീതിയിൽ രക്തദാന ക്യാമ്പുകൾ ഒരുക്കുന്നതിന് ഷാർജ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാര പത്രം ലഭിച്ചിട്ടുള്ള പ്രവാസി സംഘടനയാണ് ഏകത.