ദുബായ്: ദുബായിൽ നടന്ന വാഹനാപകടത്തിൽ ആറ് മലയാളികൾ മരിച്ചു. ഇതിൽ നാല് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദീപക് കുമാർ, ജമാലുദ്ദീൻ, വാസുദേവൻ, തിലകൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അപകടത്തിൽ 10 ഇന്ത്യക്കാർ മരിച്ചതായാണ് സൂചന.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ റാഷിദിയ എക്സിറ്റിൽ ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ 17 പേരാണ് മരിച്ചത്. അവധിയാഘോഷിക്കാൻ ഒമാനിൽ പോയി മടങ്ങിയെത്തിയവരാണ് അപകടത്തിൽ പെട്ടത്.
അപകടത്തിൽ പെട്ട ഒമാൻ ട്രാൻസ്പോർട്ടിന്റെ ബസിൽ 31 യാത്രക്കാരാണ് ഉണ്ടായിരുന്നത്.