ന്യൂഡല്‍ഹി: ഐഎഎസ് ഉദ്യോഗസ്ഥന് സകേത് കുമാറിനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രൈവറ്റ് സെക്ട്രട്ടറിയായി നിയമിച്ചു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഉത്തരവിറങ്ങിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സകേത് കുമാര്‍ കേന്ദ്രമന്ത്രി മനോജ് സിന്‍ഹയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്നു.
2023 ജൂലായ് 29 വരെയാണ് നിയമനം. 2009 ബാച്ചിലെ ബീഹാര്‍ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് സകേത് കുമാര്‍.
എം ഇംകോഗല ജാമിറിനെ വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ പ്രൈവറ്റ് സെക്ട്രട്ടറിയായി നിയമിച്ചു. 2002 ഐഎഎസ് കര്‍ണാടക കേഡര്‍ ഉദ്യോഗസ്ഥനാണ്. 2020 ജൂലായ് 20 വരെയാണ് നിയമനം.
കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങിന്റെ പ്രൈവറ്റ് സെക്ട്രട്ടറിയായി ആശിഷ് കുമാറിനെയാണ് നിയമിച്ചിരിക്കുന്നത്. 2005 ബാച്ച് തമിഴ്നാട് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. 2021 ആഗസ്റ്റ് 27 വരെയാണ് നിയമനം.