ഫരീദാബാദ്: ഫരീദാബാദിലെ സ്വകാര്യ സ്കൂളിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന് മരണം. ഫരീദാബാദിലെ ദബൂവ കേളനിയിലുണ്ടായ തീപിടുത്തത്തില്‍ എഎന്‍ഡി കോണ്‍വെന്റ് സ്കൂളിലെ അധ്യാപകയും രണ്ട് കുട്ടികളുമാണ് മരണപ്പെട്ടത്.
സ്കീല്‍ കെട്ടിടത്തില്‍ നിന്നും പടര്‍ന്ന തീ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന തുണി സംഭരണശാലയിലേക്കും പടര്‍ന്ന് പിടിച്ചു. അഗ്നിശമനസേനയെത്തി തീ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. തീ പടര്‍ന്ന് പിടിക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ഗുജറാത്തിലെ സൂററ്റിലെ കെട്ടിടത്തില്‍ തീപിടുത്തമുണ്ടായി ആഴ്ച്ചകള്‍ പിന്നിടുമ്പോളാണ് വീണ്ടും തീപിടിത്തം ഉണ്ടായിരിക്കുന്നത്. സൂററ്റിലുണ്ടായ തീപിടുത്തത്തില്‍ 20 പേര് മരണപ്പെട്ടിരുന്നു